ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ്റെ പ്രതികരണം തിരിച്ചടിച്ചെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്. എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കേണ്ടതുണ്ടെന്നും വിമർശനം ഉയർന്നു.
കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നു. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ല. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി എന്ന നിലയിൽ എം. മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നു. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നും സിപിഎം ജില്ലാ നേതൃത്വം യോഗത്തിൽ അഭിപ്രായമുയർന്നു































