നാദാപുരം: ബന്ധു വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്.
കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിൻ്റെ വീട്ടിലെ കുളിമുറിയിലാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.
വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് മരിച്ചത്. ടീച്ചർ ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു.































