മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ആവർത്തിച്ച് ഷോൺ ജോർജ് തൻ്റെ വാദ ങ്ങൾ തള്ളി സിപിഎം നേതാക്കളാണ് രംഗത്ത് വന്നതെന്നും മുഖ്യമന്ത്രിയും മകളും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണയും മുൻ ഭർത്താവ് സുനീഷും സിഗ്നേറ്ററികളായ അബുദാബിയിലെ കൊമേഴ്സ്യൽ ബാങ്കിലെ അക്കൗണ്ടിലേക്ക് ലാവലിൻ, പ്രൈസ് വാട്ടർ കുപ്പേ ഴ്സ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപയെത്തിയിട്ടുണ്ട്.
ആ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. എക്സാലോജിക് കൺസൾട്ടൻസി കമ്പനിയുമായി വീണക്ക് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. വീണക്കും മുൻ ഭർത്താവും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ട് അബുദാബി കൊമ്മേഴ്സ്യൽ ബാങ്കിലുണ്ട്. 2016 മുതൽ 2019 വരെ ആ അക്കൗണ്ടിലേക്ക് പണം എത്തി.
ആ അക്കൗണ്ട് ഇപ്പോൾ ക്ലോസ്ഡ് ആണ്. അത് അന്വേഷണ ഏജൻസികൾക്ക് മാത്രമേ വിവരം ലഭിക്കൂ. അതിൻ്റെ പരാതി അംഗീകൃത ഏജൻസികൾക്ക് നൽകി. മുഖ്യമന്ത്രിയും മകളും ഇത് നിഷേധിച്ചിട്ടില്ല. വേറെ കുറേ ആളുകളെ വിട്ട് ന്യായീകരിച്ചു. ചാനലുകളെ വിലക്കെടുത്തും ന്യായീകരിച്ചുവെന്ന് ഷോൺ പറഞ്ഞു.































