ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിൽനിന്നും മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല.
പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.
ജോർജ് കുര്യനു ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.
































