മുംബൈ: 2019ൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. നാഗ്‌പൂർ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302, ഐപിസി സെക്ഷൻ 376(എ)( ബി), കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന (പോക് സോ) ആക്ട് സെക്ഷൻ ആറ് എന്നിവ പ്രകാരം ജില്ലാ ജഡ്‌ജിയും അഡീഷണ ൽ സെഷൻസ് ജഡ്‌ജിയുമായ എസ്.ആർ. പദ്‌വാൾ സഞ്ജയ് പുരിയെ (32) വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രശാന്ത് കുമാർ സത്യനാഥൻ പറഞ്ഞു.
തൊഴിലാളിയുടെ മകളായ കുട്ടിയുടെ മൃതദേഹം 2019 ഡിസംബർ ആറിന് കൽമേശ്വർ തഹ്‌സിലിലെ ലിംഗ ഗ്രാമത്തിലെ ഒരു ഫാമിൽ നിന്നുമാണ് കണ്ടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് കുട്ടി മരിച്ചത്.































