ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2 മുതൽ 4 വരെ സീറ്റാണ് എൽഡിഎഫിന് ലഭിക്കുക എന്ന് മനോരമ ന്യൂസ് വി എം ആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അവർ പറയുന്നത് വടകരയും പാലക്കാടുമാണ്.എൽഡിഎഫിന് ലഭിക്കുക എന്നാണ്, 2019 ലഭിച്ച ആലപ്പുഴ നഷ്ടപ്പെടുമെന്നും ഇവരുടെ അഭിപ്രായ സർവേ സൂചിപ്പിക്കുന്നു. യുഡിഎഫ് 16നും 18നും ഇടയിൽ സീറ്റ് നേടുമെന്ന് പറയുന്നു, എൻഡിഎ കണക്കുകൂട്ടലുകൾ തെറ്റിയെന്നും മനോരമ ന്യൂസ് – വി എം ആർ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. എന്തുതന്നെയായാലും രാജ്യത്ത് പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ വിശ്വാസ്യത നാളെ വ്യക്തമാകും.

































