കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്.
വാർത്തകളുടെ നിജസ്ഥിതി എളുപ്പത്തിൽ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തിൽ സെല്ലിന് രൂപം നൽകും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്ററുകൾ, വീഡിയോകൾ, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങൾ എന്നിവ പോസ്റ്റ് ചെയ്യുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ വരുന്നപക്ഷം അവയുടെ അഡ്മിൻമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

































