അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെറെ വോട്ടെണ്ണൽ ഇന്നു നടക്കും. അരുണാചലിൽ 60 സീറ്റുകളും സിക്കിമിൽ 32 സീറ്റുകളുമാണുള്ളത്.
അരുണാചലിൽ മുഖ്യമന്ത്രി പേമാഖണ്ഡുവിൻ്റെ സീറ്റുൾപ്പെടെ പത്തിടത്ത് എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിക്കിമിൽ പ്രാദേശിക കക്ഷികളായ സിക്കിം ക്രാന്തികാരി മോർച്ചയും (എ എം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്‌ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം.

































