കർണാടകയിലെ തുംകൂരിൽ അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. പ്രതിയെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കലപാതകം നടത്തിയ ശേഷം അതിക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
തടിമില്ലിൽ ജോലി ചെയ്യുന്ന ശിവരാമൻ ഭാര്യ പുഷ്പലതയുമായി (35) പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാത്രി പുഷ്പലത ഭർത്താവിന് അത്താഴം വിളമ്പാത്തതിനെ തുടർന്ന് ദമ്പതികൾ വഴക്കിട്ടു. തുടർന്ന് ശിവരാമൻ്റെ ജോലിയെ ചൊല്ലിയായി വഴക്ക്.
ഇതോടെ പ്രകോപിതനായ ശിവരാമൻ പുഷ്പലതയെ വെട്ടി കൊലപ്പെടുത്തി. എന്നിട്ടും കലിയടങ്ങാത്ത ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് തല വെട്ടുകയും ശരീരഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തു. ചൊവ്വാഴ്‌ച പുലർച്ചെ വരെ അയാൾ മൃതദേഹത്തിന് കാവലിരുന്നു. ഇയാൾ തന്നെയാണ് കുറ്റകൃത്യത്തെക്കുറിച്ച് വീട്ടുടമയെ അറിയിക്കുന്നത്.
ദമ്പതികളുടെ എട്ടുവയസ്സുള്ള മകൻ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തിയതോടെ സ്ത്രീയുടെ മൃതദേഹവും അതിനരികിൽ ഇരിക്കുന്ന ശിവരാമനേയുമാണ് കണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിച്ചതായി തുമകൂർ പോലീസ് സൂപ്രണ്ട് അശോക് വെങ്കട്ട് പറഞ്ഞു
“പ്രതികളെ ഞങ്ങൾ സുരക്ഷിതരാക്കി. ശിവറാമും പുഷ്പയും തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. ഇന്നലെ തൊഴിൽ പ്രശ്‌നത്തിൻ്റെ പേരിൽ വഴക്കുണ്ടായി. ഇയാൾ ഭാര്യയെ കൊലപ്പെടുത്തി തൊഴിലുടമയെ അറിയിച്ചു. അവർ ഉടൻ ഞങ്ങളെ അറിയിച്ചു. ഞങ്ങൾ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

































