കുടുംബസമേതം തീർഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്മീറിൽ മരിച്ചു.നാദാപുരം എടച്ചേരി സ്വദേശി കച്ചേരി പടിഞ്ഞാറയിൽ നസീർ (43) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് നസീറും ഭാര്യയും മൂന്ന് മക്കളും ഉൾപെടെ 87 പേരടങ്ങുന്ന സംഘം തലശ്ശേരിയിൽ നിന്ന് ട്രെയിൻ മാർഗം ഡെൽഹി, അജ്മീർ എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയത്.
ചൊവ്വാഴ്ച പുലർചെ ഒരു മണിയോടെ നസീറിനെ പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ അസുഖം കൂടി വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ആംബുലൻസിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അജ്മീർ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

































