പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്വേ വഴി ഫലം പരിശോധിക്കാം. എ സ്എസ്എൽസി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല.
പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്റ്റിൽ പരിഗണിക്കും. സംസ്ഥാനത്ത് ആകെ പ്ലസ് വ ൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാർഥികളാണ്.
മോയ് 31ന് വൈകുന്നേരം അഞ്ചുവരെ ട്രയൽ അലോട്ട്മെൻ്റ പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമെങ്കിൽ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ വരുത്തി മേയ് 31ന് വൈകുന്നേരം അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം.
ഇതിന് ശേഷം തിരുത്തലുകൾ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറികളിലെ ഹെൽപ് ഡെസ്ക്കുകളിൽ ലഭ്യമാണ്.

































