ബാർകോഴ വിവാദത്തിൽ ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ശേഷം ബാർ ഹോട്ടൽ അ സോസിയേഷൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തും.
ബാർകോഴയിലെ വിവാദ ഓഡിയോ സന്ദേശമിട്ട ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായ അനി മോനിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ശബ്ദരേഖ അനിമോൻ നിഷേധിച്ചിട്ടില്ല.
പണം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ സമ്മർദം ചെലുത്തി കെട്ടിടം വാങ്ങാൻ ഇടുക്കിയിൽ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം
പിരിവ് നടക്കാത്തതിനാൽ തൻ്റെ നേരെ വിമർശനം ഉണ്ടായി. ആ സമ്മർദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമയില്ല. 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താത്‌പര്യമുണ്ടായിരുന്നില്ല.
അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കോഴ നൽകാൻ ആയിരുന്നില്ല പണമെന്നും മൊഴിയിലുണ്ട്.

































