ചങ്ങനാശേരി: രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിൻ്റെ അതിക്രമം. രാത്രി 9. 15-നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം.
അക്രമം തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ അക്രമിയുടെ സുഹൃത്തുകൾ മുളകുസ്‌പ്രേ പ്രയോഗിച്ചു. സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ പിന്നീടു കീഴ്പ്പെടുത്തി പോലീസിനു കൈമാറി.
പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

































