സംസ്ഥാനത്ത് ബാർ കോഴയിക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് പ്ര തിപക്ഷ നേതാവ് വി.ഡി സതീശൻ അബ്കാരികളെ സഹായിക്കാനാണ് മദ്യ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് സതീശൻ പ്രതികരിച്ചു.
സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് ബാറുടമകളിൽനിന്നുള്ള പണപ്പിരിവെന്ന് വ്യക്കമാണ്. പണം കിട്ടിയാൽ അനുകൂലമായ മദ്യനയം ഉണ്ടാകു ന്നാണ് സർക്കാരിൻ്റെ ഓഫർ ബാർ ഉടമകളുടെ സംഘടനാ നേതാവായ നിമോനെ പുറത്താക്കിയത് വെള്ളപൂശാനാണെന്നും സതീശൻ ആരോപിച്ചു.
ഒന്നാം പിണറായി സർക്കാർ വന്ന ശേഷം 669 ബാറുകൾക്ക് ലൈസൻസ് കൊടുത്തു. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്കാണ് പുതുതായി ലൈസൻസ് കൊടുത്തത് മദ്യവ്യാപനം ചെറുക്കുമെന്ന ഇടത് മുന്നണിയുടെ ഉറപ്പ് പ്രഹസനമായി.
കാലം എൽഡിഎഫിനോട് കണക്ക് ചോദിക്കുകയാണ്. കെ.എം.മാണിക്ക് എതിരേ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവർക്കെതിരെ 20 കോടിയുടെ ആരോപണമാണ് ഉയരുന്നത് നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്
മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്നും സതീശൻ പരിഹസിച്ചു. എക്സൈസ് മന്ത്രി എം.ബി.രാജേഷ് രാജി വയ്ക്കണം. മന്ത്രി മാറി നിന്ന് അന്വേഷണത്തെ നേരിടാൻ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

































