ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളിൽ (എസ്‌യുവി) 14 വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ പീഡിപ്പിച്ചു. പ്രതികൾ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്.
മേയ് 17ന് തിലവാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികളിൽ ഒരാളായ ശുഭം രജക്കിനെ (20) കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിക്ക് അറിയാമായിരുന്നു. വെള്ളിയാഴ്‌ച ഡ്രൈവിംഗിന് പോകാനെന്ന വ്യാജേന ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി. എന്നാൽ വാഹനത്തിൽ രണ്ട് യുവാക്കൾ കൂടി ഉണ്ടായിരുന്നു.
പ്രതികൾ മൂന്നുപേരും കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചതിന് ശേഷം പുലർച്ചെ രണ്ടോടെ പെൺകുട്ടിയെ വീടിനു മുൻപിൽ ഇറക്കിവിട്ടു. പെൺകുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ഇവർ സംഭവം പോലീസിൽ അറിയിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ രജക്കിനെതിരെ അഞ്ച് ക്രിമിന ൽ കേസുകൾ നിലവിലുണ്ട്.

































