ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ രാജ്യത്തിന് പങ്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.
റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദുല്ലാഹിയാനും മറ്റ് ആറ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മൊസാദിന് പങ്കുണ്ടെന്ന അവകാശവാദങ്ങൾക്കിടയിലാണ് പ്രസ്താവന.
“അത് ഞങ്ങളല്ല,” പേര് വെളിപ്പെടുത്താനാവാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറഞ്ഞു.
ഇറാൻ പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അസർബൈജാൻ അതിർത്തിയോട് ചേർന്നുള്ള പർവതനിരകൾക്ക് സമീപം രാത്രികാല തിരച്ചിലിന് ശേഷം തിങ്കളാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്. പ്രസിഡൻ്റിൻ്റെ മരണം രാജ്യം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

































