കോൽക്കത്ത: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എൻആർസി, സിഎ എ. ഏകികൃത സിവിൽ കോഡ് എന്നിവ നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ വിശ്വസിക്കാനാവില്ലെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മമത ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടാൽ എൻ ആർസി, സിഎഎ. ഏകികൃത സിവിൽ കോഡ് എന്നിവ നടപ്പാക്കുമെന്നും അവർ പറഞ്ഞു. മോദിയെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കരുത്.
മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും ഒബി സികൾക്കും നിലനിൽപ്പില്ല. ആദിവാസികൾ ഉണ്ടാകില്ല. രാജ്യത്ത് തെക്കഞ്ഞടുപ്പുകളൊന്നും ഉണ്ടാകില്ലെന്നും ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും മമത പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഇന്ത്യാ ബ്ലോക്കിന് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ബ്ലോക്ക് തൻ്റെ മസ്‌തിഷ്‌ക സന്തതിയാണെന്നും ടിഎംസി ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണെന്നും മമത പറഞ്ഞു.

































