തിരുവനന്തപുരം: കഴക്കൂട്ടത്തു അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകൻ്റെ വീടിന് തീയിട്ടു പ്രതികാരം. കൽപന കോളനിയ്ക്ക് സ മീപം ഫാത്തിമ പുരത്ത് സ്റ്റാലിൻ്റെ വീടിനാണ് തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് ആണ് അക്രമം നടത്തിയത്.
വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ എല്ലാ വസ്‌തുക്കളും കത്തി നശിച്ചു. പോലീസിൽ വിവരമറിയിച്ചതിനും സ്റ്റാലിൻ്റെ മാതാവിൻ്റെ വീട് കയറി അക്രമിച്ചതിനും കേസ് കൊടുത്തതിനുള്ള വിരോധമാണ് കാരണം.
കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ്.

































