കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ പോലീസ് അർധരാത്രി പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനിലമെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
പ്രസവം നടന്നതിൻ്റെ പരിഭ്രാന്തിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാൽ പുറത്തറിയുമെന്നതിനാൽ കുഞ്ഞിൻ്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായിൽ തുണി തിരുകി. ഈ സാഹചര്യത്തിൽ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം.
തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തി കാര ണം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

































