കൊല്ലം മുട്ടയ്ക്കാവിൽ മൂന്നു പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സബീർ, ഭാര്യ സുമയ്യ, ബന്ധുവായ സജീന എന്നിവരാണ് മരിച്ചത്. സജീന കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും മരിച്ചത്.