വ്യക്തിഹത്യ കൊണ്ട് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ മേയർക്കെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.
ഇത്തരത്തിൽ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്‌കൊണ്ടൊന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണെന്ന് ആര്യ പറഞ്ഞു.
ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചയാൾക്ക് എതിരെ പരാതി നൽകിയിരുന്നു. ആവ്യക്തിയെ അറസ്റ്റ് ചെയ്‌തു എന്ന് അറിയാൻ കഴിഞ്ഞതായി അവർ വ്യക്തമാക്കി.

































