ആത്മ ഹർഷത്തിന്റെ സുദിനമായ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്.
ഇസ്‌ലാമിൽ രണ്ടു ആഘോഷങ്ങളാണ് ഉളളത്.1) ഈദുൽ അള്ഹാ അഥവ ബലിപെരുന്നാൾ 2) ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ…ഇസ്ലാമിക കലണ്ടറായ ഹിജ്‌റ കലണ്ടറിലെ ഒരു മാസത്തിന്റെ പേരാണ് റമളാൻ അല്ലെങ്കിൽ റംസാൻ. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനത്തിലാണ് മുസ്ലീങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്….ഈ രണ്ടു ആഘോഷ ദിനങ്ങളിലും വിശ്വാസികൾ വ്രതമനുഷ്ഠിക്കൽ നിഷിദ്ധമാണ്…ഈ ദിനങ്ങൾ സന്തോഷിക്കാനും ആഘോഷിക്കാനുമുളളതാണ്… പക്ഷേ ആഘോഷങ്ങൾ ഇസ്‌ലാമിക നിയമങ്ങൾ ലംഘിക്കപ്പെടുന്നതാകരുത്.നിയമാനുസൃതമായിരിക്കണം…
പ്രവാചകൻ പിറവിയെടുത്ത കാലഘട്ടത്തിൽ അവരുടെ പെരുന്നാൾ ദിനങ്ങൾ ആഘോഷങ്ങളുടെ സർവ്വ സീമകളെയും വിട്ടു കടന്ന തരത്തിലായിരുന്നു..

അതുകൊണ്ട് തന്നെ വിശുദ്ധ ഇസ്‌ലാം അത്തരം ആഘോഷങ്ങൾ നിഷിദ്ധമാക്കി….
റമളാന്റെ രാപകലുളിൽ നേടിയെടുത്ത ആത്മീയ ചൈതന്യത്തിന് കോട്ടം വരാത്ത എല്ലാ ആഘോഷവം ഇസ്‌ലാം അനുവദിക്കുന്നുണ്ട്… പെരുന്നാൾ രാവും പകലും പുണ്യ കർമ്മങ്ങൾ കൊണ്ട് ധന്യമാക്കണം… ശവ്വാൽ മാസപ്പിറവി ദൃശ്യമാൽ തക്ബീർ ചൊല്ലി പ്രപഞ്ച നാഥനെ വാഴ്ത്തണം… ശവ്വാലിന്റെ അമ്പിളിക്കല ദൃശ്യമായത് മുതൽ പെരുന്നാൾ നിസ്കാരത്തിനു മുമ്പായി ഓരോ സത്യം വിശ്വാസിയും തന്റെയും തന്റെ ആശ്രിതരുടെയും ശരീരത്തിന്റെ സകാത്തായ ഫിത്തർ സക്കാത്ത് നൽകൽ നിർബന്ധമാണ് … നാട്ടിൽ മുഖ്യമായി ആഹരിക്കപ്പെടുന്ന ഭക്ഷ്യധാന്യമാണ് നൽകേണ്ടത്.
പെരുന്നാൾ ദിനത്തിലെ മുഖ്യമായ ആരാധനയാണ് പെരുന്നാൾ നിസ്കാരം.. അതിരാവിലെ നിസ്കാരത്തിനായി പള്ളിയിലെത്തലും ദൂരം കൂടിയ വഴിയിലൂടെ പോകലും പോയവഴിയല്ലാത്ത മറ്റൊരു വഴിയിലൂടെ തിരികെ വരലുംഭക്ഷണം കഴിച്ചിട്ടു പോകലും പെരുന്നാൾ നിസ്കാരത്തിനു പോകുന്പോൾ പാലിക്കേണ്ട പ്രതിഫലാർഹമായ മര്യാദകളാണ് … കുടുംബ ബന്ധങ്ങൾ കൂട്ടിച്ചേർക്കുന്നതിനും, സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും, വർണ്ണ വർഗ്ഗ വൈജാത്യങ്ങൾ അതീതമായി വ്രണിത ഹൃദയങ്ങൾക്ക് സാന്ത്വന സ്പർശിയാകാനും ഓരോ വിശ്വാസിയും ഈ പെരുന്നാൾ സുദിനം ഉപയോഗപ്പെടുത്തി പ്രവാചക ചര്യ ജീവിതത്തിന്റെ ഭാഗമാക്കണം… ന്യൂ ജനറേഷൻ തലമുറയിലെ യുവാക്കൾ പെരുന്നാൾ സുദിനത്തിൽ ആഘോഷത്തെ ആഭാസകരമാക്കിയും,ലഹരികൾ ഉപയോഗിച്ചും,കാതടപ്പിക്കുന്ന ശബ്ദത്തിലും അമിതയായ സ്പീഡിൽ വാഹനങ്ങൾ ഓടിച്ചും അപകടങ്ങൾ വരുത്തി വെച്ച് നിങ്ങളുടെ ഇളം പ്രായം നഷ്ടപ്പെടുത്തരുത്..ഭാവിയുടെ വാഗ്ദാനങ്ങളായ നിങ്ങളിൽ ശുഭ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് സ്നേമസൃണമായ പെരുമാറ്റത്തിലൂടെ താങ്ങും തണലുമാകാൻ കഴിയണം…
മാന്യ വായനക്കാർക്ക് ഒരായിരം ഈദാശംസകൾ

































