ന്യൂദൽഹി: റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ചുവർഷവും സൗജന്യമായി നൽകുമെന്ന് ബിജെപി പ്രകടനപത്രിക. ആയുഷ്ടാൻ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചുവർഷക്കാലവും തുടരും. ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് നടപ്പാക്കും, വനിതാ സംവരണ നിയമം നടപ്പാക്കും. 6ജി നടപ്പാക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണ മഹോത്സവം നടത്തും, രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ നടപ്പാക്കും. മുദ്ര വായ്പ പരിധി 20 ലക്ഷം രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക പുറത്തിറക്കി. സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടനപത്രിക കൈമാറി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ പുറത്തിറക്കിയത്. വനിത സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം എന്നിവ നടപ്പാക്കും. ബുള്ളറ്റ് ട്രെയിനുകളും കൂടുതൽ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും ഇന്ധനവില കുറയ്ക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കും

ദരിദ്ര വിഭാഗങ്ങൾക്ക് മൂന്ന് കോടി വീട് കൂടി നിർമ്മിച്ച് നൽകും. മുദ്രലോൺ 10ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കും. വടക്ക് തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും. പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കും വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്‌ജെൻഡറുകളെ ആയുഷ്ടാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പി.എം. ആവാസ് യോജന വഴി വിടുകൾ നൽകും. അഴിമതിക്കാർക്കെതിരെ കർശന നടപടി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്
ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകൾക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു ഗരീബ് (പാവപ്പെട്ടവർ), യുവ (യുവജനങ്ങൾ), അന്നദാത (കൃഷിക്കാർ), നാരി (സ്ത്രീകൾ) എന്നിവർക്കാണ് ബിജെപിയുടെ പ്രകടനപത്രിക പ്രാമുഖ്യം നൽകുന്നതെന്ന് മോദി പറഞ്ഞു കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ഗ്യാരണ്ടിയായി നടപ്പാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് സങ്കൽപ് പത്ര’ എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള പ്രകടനപത്രിക സമിതി രണ്ടുതവണ യോഗം ചേർന്നു പ്രകടനപത്രികയ്ക്കായി 15 ലക്ഷത്തിലധികം ശുപാർശകൾ ശേഖരിച്ചു.

































