ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ 11 സംസ്‌ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ് സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്‌മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.
ഗുജറാത്ത്: 26
കർണാടക: 14
മഹാരാഷ്ട്ര: 11
യു പി: 10
മധ്യപ്രദേശ്: 9
ഛത്തീസ്ഗഡ്: 7
ബിഹാർ: 5
ബംഗാൾ: 4
അസം: 4
ഗോവ: 2
ദമർ, ദിയു, ദാദ്ര നഗർ ഹവേലി: 2

































