വീയപുരം (എടത്വ ) വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.എ.ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി കഴിഞ്ഞദിവസംകൂടിയപഞ്ചായത്തുകമ്മിറ്റിയില്‍ എത്തിയത്.വെട്ടംവേണം,അതിന് ബള്‍ബിടണം,കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്.ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്നമുറക്ക്)
ഒരുവര്‍ഷത്തേക്ക് 640രൂപാപ്രകാരം
504പോസ്റ്റില്‍
ബള്‍ബിടാനാണ് കരാര്‍.പ്ലാന്‍ഫണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപമാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്.ബള്‍ബ് കേടാകുന്നമുറക്ക് നന്നാക്കികൊടുക്കണമെ
ന്നാണ് കരാര്‍.പക്ഷെ പലവാര്‍ഡുകളിലുംമാസങ്ങളായി
പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല.പല പ്രാവശ്യം
മെമ്പറന്‍മാര്‍കേടായബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
18വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് .2025ഫെബ്രുവരിമാസംവരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന്‍ തയ്യാറാകുന്നില്ല.
ഒരുപോസ്റ്റില്‍ ഒരുബള്‍ബ് ഇടുന്നതിന് 200രൂപയോളം ചെലവാകുംമെന്നിരിക്കെ
യാണ്ഭീമമായതുകകൈപ്പറ്റുകയാണ്കരാറുകാരന്‍.കരാറുകാരനുമായുള്ള ചിലരുടെ ഒത്തുകളികള്‍ നാടിനെ ഇരുട്ടിലാക്കുകയാണ്.
കരാര്‍ നടപ്പാക്കുന്നതില്‍ കാലതാമസം
നേരിട്ടപ്പോള്‍ പലമെമ്പറന്‍ മാരും കൈകാശുകൊടുത്ത് ബള്‍ബിട്ടിരുന്നു.തനത്ഫണ്ട് ഉള്ളപ്പോഴാണ് മെമ്പറന്‍ മാര്‍ക്ക് കൈകാശ് എടുക്കേണ്ടിവന്നത്.ഇങ്ങനെ ഇട്ടബള്‍ബുകള്‍ കേടായാല്‍കരാറുകാരന്‍ മാറിതരാത്തത് മെമ്പറന്‍മാര്‍ക്ക് ബാധ്യതയാകുകയാണ്.
കേടായബള്‍ബ് മാറ്റിത്തരാന്‍
തയ്യാറാകാത്ത കരാറുകാരനില്‍ നിന്നും
നഷ്ടപരിഹാരം ഈടാക്കണമെന്നും
കരാര്‍ ലംഘിക്കുന്ന കരാറുകാരനെ
ഇനിയുംകരാര്‍നല്‍കരുതെന്നും പി.എ.ഷാനവാസ് ആവശ്യപ്പെട്ടു.































