വൈക്കം: വൈക്കത്ത് മീൻപിടിക്കാൻ പോയ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ചെമ്പ് പനങ്ങാവ് ഭാഗത്ത് കിഴക്കെ കാട്ടാംപ്പള്ളിൽ വീട്ടിൽ സദാനന്ദൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ മുറിഞ്ഞപുഴ കടവിന് സമീപമാണ് സംഭവം. വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നതിനിടെ വള്ളം ആടി ഉലഞ്ഞതിനെ തുടർന്ന് മുങ്ങിപ്പോവുകയായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

































