കൊച്ചി: കോർപറേഷൻ പരിധിയിൽ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കും മലിനജലം ഒഴുക്കുന്നവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുകാനകൾ, ജലസ്രോതസുകൾ എന്നിവിടങ്ങളിലും മറ്റും വ്യാപകമായി മാലിന്യവും മലിനജലവും തള്ളുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി. ഖരമാലിന്യ സംസ്കരണ പരിപാലന നിയമം, മുനിസിപ്പൽ ആക്ട് സെക്ഷൻ 340, 340(എ), 440 എന്നിവ അനുസരിച്ചുള്ള നടപടിയാണ് സ്വീകരിക്കുകയെന്ന് സെക്രട്ടറി വ്യക്തമാക്കി.
































