കടുത്തുരുത്തി: നടന്നുകണ്ടെത്തി. കോതനല്ലൂര്‍ തുവാനിസയ്ക്കു സമീപം വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത(23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30-ന് അനീഷ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, കടുത്തുരുത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരിക്കുന്നതിന് തലേദിവസം പ്രജിത കല്ലംപാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്ന് പ്രജിത പറഞ്ഞിരുന്നതായി സഹോദരന് പ്രവീണ്‍ പറഞ്ഞു. പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ പറയുന്നു.
മരണത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നും എന്നാല്‍, മരിക്കാനുള്ള കാരണം കണ്ടെത്തേണ്ടതുണ്ടെന്നും കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാന് പറഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്ന പ്രവീണിന്റെ മൊഴിയനുസരിച്ചു അസ്വാഭാവിക മരണത്തിനു കേസെടുത്തതായും എസ്എച്ച്ഒ അറിയിച്ചു.
കല്ലംപാറ മുടിയാട്ട് പരേതനായ പ്രഭാകരന് – വിജയമ്മ ദമ്പതികളുടെ മകളാണ്. പ്രവിത, പ്രണവ് എന്നിവര്‍ പ്രജിതയുടെ മറ്റു സഹോദരങ്ങളാണ്. പ്രജിതയുടെ സംസ്കാരം ഇന്ന് കല്ലംപാറ പൊതുശ്മശാനത്തില്‍ നടന്നു.

































