കോതമംഗലം:ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം നാടുകാണി തോണികണ്ടം കുമ്പളാംകുഴിയിൽ വീട്ടിൽ ചാക്കോയുടെ മകൻ ജിജോ (44) ആണ് മരിച്ചത്. ദീർഘനാളായി ബാൻഡ് വാദ്യ ഗ്രൂപ്പിൽ അംഗമായിരുന്നു.
ചൊവ്വെ രാത്രിയായിരുന്നു സംഭവം. കുറുപ്പംപടി പാണിയേലി പള്ളിയിൽ ബാൻഡ് വാദ്യം നടക്കുന്നതിനിടയിൽ ജിജോ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി

































