ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും നടി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് ജനിച്ചു. കോലി തന്നെയാണ് സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിന്റെ പേര്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി ഫെയ്സ്ബുക്കിൽ കൂട്ടിച്ചേർത്തു. ടർക്കിഷ് വാക്കായ ‘അകായി’യുടെ അർഥം തിളങ്ങുന്ന ചന്ദ്രൻ എന്നാണ്.
https://www.facebook.com/share/p/nDjjUqBmUsZ5Zqvs/?mibextid=oFDknk

വിരാട് കോലി അനുഷ്‌ക ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസുണ്ട്. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്. നിലവിൽ കോലി ക്രിക്കറ്റിൽ നിന്നും അവധിയെടുത്ത് വീട്ടിലാണ്. കുടുംബപരമായ കാര്യങ്ങക്ക് അവധിയെടുക്കുകയായിരുന്നു

































