തലവടി : കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ മെഗാ പൂർവ്വ വിദ്യാർത്ഥി – അദ്ധ്യാപക സംഗമവും ഗുരു വന്ദനവും മെയ് 19ന് വൈകിട്ട് 3ന് നടക്കും.അതിന് മുന്നോടിയായി ചേർന്ന യോഗം പൂർവ്വ വിദ്യാർത്ഥി റവ.മാത്യൂ ജിലോ നൈനാൻ അധ്യഷത വഹിച്ചു.
ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ബെറ്റി ജോസഫ്,എബി മാത്യു, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ഡോ.ജോൺസൺ വി.ഇടിക്കുള,വിപി. സുജീന്ദ്ര ബാബു,ഡേവിഡ് ജോൺ, ജിബി ഈപ്പൻ വാലയിൽ എന്നിവർ പ്രസംഗിച്ചു.സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥിയും സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക വികാരിയുമായ റവ.മാത്യൂ ജിലോ നൈനാൻ ചെയർമാൻ ആയി വിവിധ സബ് കമ്മിറ്റികളടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു.ഉച്ചയ്ക്ക് 1.30 മുതൽ വിവിധ ബാച്ച് മേറ്റ്സ് ഉണ്ടായിരിക്കും. ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികച്ച നിലവാരം പുലര്‍ത്തിയ പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കും.
1841-ൽ സ്ഥാപിതമായ തലവടി സി.എംഎസ് ഹൈസ്ക്കൂളിന്റെ ചരിത്രം ഉൾപ്പെടുത്തി ബഹു വർണ്ണ സുവനീർ പ്രസിദ്ധികരിക്കുന്നതിന് തീരുമാനിച്ചു. സുവനീറിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള പഴയകാല ഫോട്ടോകൾ, ലേഖനങ്ങൾ, ഓർമ്മ കുറിപ്പുകൾ എന്നിവ അയച്ചു കൊടുക്കാവുന്നതാണ്. 9061805661.
.

































