എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക പൊങ്കാല ഡിസംബര്‍ 13 ന് നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊങ്കാല കൂപ്പണിന്റെ വിതരണോദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരും ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, മീഡിയ കോഡിനേറ്റര്‍ അജിത് കുമാര്‍ പിഷാരത്ത് ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം പി., സെക്രട്ടറി സ്വാമിനാഥന്‍, ബിനു കെ.എസ് എന്നിവര്‍ പങ്കെടുത്തു. പൊങ്കാല കൂപ്പണ്‍ ക്ഷേത്രം ഓഫീസിലും ക്ഷേത്ര കൗണ്ടറുകളിലും നിന്ന് ഭക്തര്‍ക്ക് ലഭ്യമാണെന്ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു.

































