കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോള്‍ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു.
കയറാൻ ശ്രമിച്ചപ്പോള്‍ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയില്‍വെ പൊലീസും ചേർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി.

































