ആലപ്പുഴ: എസ്ഡിടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
കേന്ദ്രസർക്കാരിൻറെ കോർപ്പറേറ്റീവ് വൽക്കരണം അവസാനിപ്പിക്കുക ക്ഷേമനിധി ഫണ്ട് വക മാറ്റി ചിലവഴിക്കൽ അവസാനിപ്പിക്കുക തോട്ടം തൊഴിലാളികളുടെ ഡി എ കുടിശ്ശിക വിതരണം ചെയ്യുക വിദേശ ട്രോളുകൾ നിരോധിക്കുക ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകുക തൊഴിലാളി ദ്രോഹം അവസാനിപ്പിക്കുക സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.എസ്ഡിടിയു ആലപ്പുഴ ജില്ലാ പ്രസിഡൻറ് സിയാദ് പതിയാങ്കര അധ്യക്ഷത വഹിച്ചു.
എസ്ഡിടിയു
സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ റഹ്മാൻ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . എസ്ഡിടിയു സംസ്ഥാന സമിതി അംഗം നാസർ പുറക്കാട് ആശംസ പ്രസംഗം നടത്തി. എസ്ഡിടിയു ജില്ലാ ജനറൽ സെക്രട്ടറി ജിനാസ് സ്വാഗതവും എസ്ഡിടിയു ടൗൺ മേഖലാ പ്രസിഡൻറ് നിസാർ ധർണയ്ക്ക് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ജില്ലാ പ്രസിഡൻറ് സിയാദ് പതിയാങ്കര ജില്ലാ ജനറൽ സെക്രട്ടറി ജിനാസ് ജില്ലാ സെക്രട്ടറിമാരായ നിയാസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ നിവേദനം സമർപ്പിച്ചു.































