ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി (സിഎഎ) നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം.
മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതത്തിന്റെ പേരിൽ സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പട്ടിക ജാതി-പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽനിന്ന് ആരും നിങ്ങളെ തടയില്ല. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റദ്ദാക്കില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.

































