ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷ മുണ്ടെന്നും രാഹുൽ ഗാന്ധിയുടെ അഭാവം വയനാട്ടുകാരെ അറിയിക്കില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
റായ്ബറേലിയിലും വയനാട്ടിലും ഞാൻ സഹോദരനെ സഹായിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക.
രാഹുൽ ഗാന്ധിയുടെ അഭാവം നികത്താൻ ഞാൻ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാൻ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേറിയുമായും കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്.
ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാൻ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

































