പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്ത് മുത്തലാഖും മുസ്ലീം വ്യക്തിനിയമവും കൊണ്ടുവരുമെന്ന് ഇന്ത്യ സഖ്യത്തിൻ്റെ നേതാക്കൾ പറയുന്നു, അവർ സർക്കാർ രൂപീകരിക്കുകയുമില്ല, മുത്തലാഖും മുസ്ലീം വ്യക്തി നിയമം രാജ്യത്ത് നടപ്പാക്കുകയുമില്ല. ബിജെപി അധികാരം നിലനിർത്തുകയും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയും ചെയ്യും’.
ജമ്മുകാഷ്‌മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നുണ്ട്. ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആർട്ടിക്കിൾ 370 ജമ്മുകാഷ്‌മീരിൽ ആർക്കും തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് ഞാൻ രാഹുൽ ഗാന്ധിയെ അറിയിക്കാൻ ആഗ്രഹിക്കുന്നു.’ – അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് പ്രശ്‌നത്തിൽ നൂറുകണക്കിന് യുവാക്കൾ ബീഹാറിൽ കൊല്ല പ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലും ജാർഖണ്ഡിലും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ഹർത്താൽ, കൊലപാതക സംസ്‌കാരം എന്നിവ ബിഹാറിൽ നിന്ന് അദ്ദേഹം ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.
റാലിയിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെയും ആഭ്യന്തരമന്ത്രി ആഞ്ഞടിച്ചു. കാലിത്തീറ്റ മോഷ്ടിക്കുന്ന സർക്കാരിൻ്റെ വിടവാങ്ങലിന് ശേഷം നരേന്ദ്ര മോദിയുടെയും നിതീഷ്കുമാറിൻ്റെയും സർക്കാരുകൾ ബീഹാറിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
കോൺഗ്രസും ലാലു പ്രസാദും വർഷങ്ങളായി അധികാരത്തിലിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനെ അപമാനിക്കുക മാത്രമാണ് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് (മരണാനന്തരം) ഭാ രതരത്ന നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി സ്ഥാനാർഥി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന് വോട്ട് ചെയ്യാനും ആഭ്യന്തരമന്ത്രി ബെഗുസാരായിയിലെ ജനങ്ങളോട് അഭ്യർഥിച്ചു. മെയ് 13 ന് നാ ലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബെഗുസാരായിയിൽ ബിജെപി സ്ഥാനാർഥി ഗിരിരാജ് സിംഗിൻ്റെ മുഖ്യ എതിരാളി സിപിഐയുടെ അവധേഷ് കുമാർ റായിയാണ്.
.

































