ബിജെപിയില്‍അടിമത്തമുണ്ടെന്ന് മുമ്പ് കോണ്‍ഗ്രസിലുണ്ടായിരുന്ന ഒരു ബിജെപി എംപി പറഞ്ഞതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഹൃദയം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മുകളില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ പാലിക്കണമെന്നും ആരും പാര്‍ട്ടി പ്രവര്‍ത്തകരെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയെന്നും രാഹുസല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ഹെ തയാര്‍ ഹംഎന്ന ഈ മെഗാറാലിയോടെയാണ് അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് പാര്‍ട്ടി തുടക്കമിട്ടത്
മുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഒരു ബിജെപി എംപി എന്നെ സ്വകാര്യമായി കാണുകയും ബിജെപിയില്‍ അടിമത്തമുണ്ടെന്ന് പറയുകയും ചെയ്തു. തന്റെ ഹൃദയം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മുകളില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ പാലിക്കണം. ആരും പാര്‍ട്ടി പ്രവര്‍ത്തകരെ ശ്രദ്ധിക്കുന്നില്ല. ഒരാള്‍ക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു,’ രാഹുല്‍ ഗാന്ധി വിശദമാക്കി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ഷകര്‍ക്ക് നല്‍കുന്ന ജിഎസ്ടിയുടെ വിഹിതം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയോട് ഒരു ചോദ്യം ചോദിച്ചതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞ സംഭവത്തെക്കുറിച്ചും ഗാന്ധി സംസാരിച്ചു. ആ ചോദ്യം പ്രധാനമന്ത്രി മോദിക്ക് ഇഷ്ടപ്പെട്ടില്ല, അതിന് പിന്നാലെയാണ് പടോലെ പുറത്തായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.
































