മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് അട്ടിമറിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുമധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലിയെഅഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഷായുടെ ആരോപണം. മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (ഒബിസി) ഉന്നമനത്തിനായുള്ള കോൺഗ്രസിന്റെ പ്രതിബദ്ധതയെ അദ്ദേഹം ചോദ്യം ചെയ്തു
ഇൻഡോറിലെ ദപാൽപൂർ നിയമസഭാ മണ്ഡലത്തിലെബെത്മയിൽ നടന്ന റാലിയിൽ, ഒബിസികൾക്കായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഷാ ചോദിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ വർഷങ്ങളോളം അടിച്ചമർത്തുകയും എതിർക്കുകയും ചെയ്താണ് കോൺഗ്രസ്. മോദി സർക്കാരിലെ 35 ശതമാനത്തിലധികം മന്ത്രിമാരും ഒബിസിക്കാരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒബിസിക്ക് 27 ശതമാനം സംവരണം നൽകിയതും, പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാപരമായ അംഗീകാരം നൽകിയതും നരേന്ദ്ര മോദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പശ്ചാത്തലവും ഷാ പരാമർശിച്ചു. ഒബിസികളും ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ക്ഷേമത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണിത്. മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഒഡീഷയിൽ നിന്നുള്ള ആദിവാസി കുടുംബത്തിലെ അംഗമായ ദ്രൗപതി മുർമുവിന്റെ ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു.
550 വർഷമായി ശ്രീരാമൻ തന്റെ ജന്മസ്ഥലത്ത് മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ 70 വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണം കോൺഗ്രസ് വൈകിപ്പിക്കുകയും വഴിതിരിച്ചുവിടുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രം എപ്പോൾ പണിയുമെന്ന് ചോദിച്ച് കോൺഗ്രസ് ഞങ്ങളെ കളിയാക്കാറുണ്ട്. ജനുവരി 22ന് രാമക്ഷേത്രത്തിൽ രാംലാലയുടെ പട്ടാഭിഷേകം നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

































