ഈ സുന്ദരിയെ ഒന്ന് കണ്ടു വച്ചോളൂ, കാരണം നിങ്ങളും ചിലപ്പോൾ പറ്റിയ്ക്കപ്പെട്ടേക്കാം – ഇൻസ്റ്റഗ്രാമിലെ അയ്തിയാന ലോപ്പസ് എന്ന ഫിറ്റ്നസ് പ്രൊഫൈൽ ഫോളോവർസിലെ ചിലരെയെങ്കിലും പോലെ.
സ്പെയിനിലെ പ്രധാന ഇൻഫ്ലുവെൻസർമാരിൽ ഒരാളാണ് അയ്തിയാന ലോപ്പസ്. ഇവർക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഒരു മാസം ഏതാണ്ട് $11,000 വരുമാനമുണ്ട്. ഏകദേശം 9,15,407 രൂപ. അവർ ഒരു പരസ്യത്തിന് $1090 (ഏകദേശം 90,700 രൂപ) ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുണ്ട്

താൻ പങ്കെടുക്കുന്ന ഇവന്റുകളുടെ ചിത്രങ്ങൾ പങ്കു വെക്കുന്നതിലൂടെയും ചില പ്രോഡക്റ്റ് പരിചയപ്പെടുത്തലുകളിലൂടെയും വിവിധ ബ്രാൻഡുകളിൽ പ്ലഗ് ചെയ്യുന്നതിലൂടെയും ഇവർ സോഷ്യൽ മീഡിയയിൽ തന്റെ അവളുടെ ആരാധകരുമായി ഇടപെടുന്നുണ്ട്.
കഥ ഇത് വരെ ഓക്കേ. ഇനിയാണ് ട്വിസ്റ്റ്. ഇങ്ങനെ ഒരാളില്ല. അയ്തിയാന ലോപ്പസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ക്രിയേറ്റ് ചെയ്യപ്പെട്ട ഒരു ഇമേജ് മാത്രമാണ്. റൂബൻ ക്രൂസ് സ്ഥാപിച്ച ബാഴ്‌സലോണ ആസ്ഥാനമായുള്ള മോഡലിംഗ് ഏജൻസിയായ ദി ക്ലൂലെസ് ആണ് ഈ എ ഐ ഇൻഫ്ലുവൻസറെ സൃഷ്ടിച്ചത്. പിങ്ക് മുടിയുള്ള ഇവർക്ക് നിലവിൽ ഇൻസ്റ്റാഗ്രാമിൽ 188K ഫോളോവേഴ്‌സ് ഉണ്ട്. വിവിധ വാർത്താ റിപ്പോർട്ടുകൾ പ്രകാരം, യഥാർത്ഥ മോഡലുകളുമായി ഇടപെട്ട് നിന്ന് മടുത്തതിന് ശേഷമാണ് ഏജൻസി ലോപ്പസിനെ സൃഷ്ടിക്കുന്നത്. അവരുടെ ഇൻസ്റ്റ പ്രൊഫൈൽ പ്രകാരം, ലോപ്പസ് ഒരു ഡിജിറ്റൽ ക്രിയേറ്റർ ആണ്, ഗെയിമറും ഫിറ്റ്‌നസും കോസ്‌പ്ലേ പ്രേമിയുമാണ്.
ഉത്ഭവ കഥ
euronews.com-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മതിയായ ക്ലയന്റുകളില്ലാത്തതിനാൽ 2022 വേനൽക്കാലത്ത് ഏജൻസി ഒരു റഫ് പാച്ചിലൂടെയാണ് കടന്നു പോ സമയത്ത്, തങ്ങളുടെ മിക്ക പ്രോജക്റ്റുകളും നിയന്ത്രണത്തിന് അതീതമായ പ്രശ്‌നങ്ങൾ കാരണം നിർത്തി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണെന്ന നിഗമനത്തിലെത്തി. “പലപ്പോഴും ഇത് സ്വാധീനിക്കുന്നയാളുടെയോ മോഡലിന്റെയോ തെറ്റാണ്, ഡിസൈൻ പ്രശ്‌നങ്ങൾ കൊണ്ടല്ല,” ക്രൂസ് പറഞ്ഞതായി യൂറോ ന്യൂസ് ഉദ്ധരിച്ചു.

അതുകൊണ്ടാണ് തങ്ങളെ സമീപിച്ച കമ്പനികൾക്ക് മാതൃകയായി ഉപയോഗിക്കാൻ അവർ സ്വന്തം ഇൻഫ്ലുവെൻസറെ കണ്ടെത്തിയത്. “ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്തത്, അഹംഭാവമുള്ള, ഉന്മാദമുള്ള, അല്ലെങ്കിൽ പോസ് ചെയ്ത് ധാരാളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളെ ആശ്രയിക്കരുത്,” ക്രൂസ് വാർത്താ ഔട്ട്ലെറ്റിനോട് പറഞ്ഞു.































