ന്യൂഡൽഹി ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമാണ്. ദുഃഖിതമായ കുടുംബാംഗങ്ങൾക്കൊപ്പം താനുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. തീപിടിത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്.
അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ പട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

അതിനിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി
ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഉടമയെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. നവീൻ ഖിച്ചി, ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റൽ ഉടമ ഡൽഹിയിലെ വിവേക് വിഹാറിൽ വച്ചാണ് ഡൽഹി പോലീസിൻ്റെ പിടിയിലാകുന്നത്.

































