സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ മരിച്ച നിലയിൽ. തിരുവനന്തപുരം പാച്ചല്ലൂരിൽ ആണ് സംഭവം. കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസിനുള്ളിൽ തൂങ്ങിയ നിലയിൽ ആണ് ഇയാളെ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

































