ഹൈദരബാദ്: രാത്രി ഉറക്കത്തിനിടെ മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശിയായ മാലോത്ത് അനില്‍ (23) ആണ് മരിച്ചത്. കട്ടിലിനോട് ചേർന്നുള്ള പ്ലഗില്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചാണ് യുവാവ് കിടന്നത്. ഉറക്കത്തിനിടെ കൈ ചാർജറില്‍ തട്ടിയപ്പോൾ വൈദ്യുതാഘാതമേക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവാഹിതനാണ് അനിൽ. ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























