തൃശൂർ വടക്കേക്കാട് തൊഴിയൂർ മാളിയേക്കൽ പടി ബസ് സ്റ്റോപ്പിന് സമീപം സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂർ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ താമരയൂർ സ്വദേശി ഏറത്ത് വീട്ടിൽ അക്ഷയ് (23) തൊഴിയൂർ സ്വദേശി കർണംകോട്ട് വീട്ടിൽ രാജൻ (58) എന്നിവരാണ് മരിച്ചത്. കാട്ടകാമ്പാൽ സ്വദേശി കേച്ചേരിപ്പറമ്പിൽ വീട്ടിൽ നിരഞ്ജനാണ് (20) പരിക്കേറ്റത്. നിരഞ്ചനെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങളും കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

































