തൃശ്ശൂർ ചാലക്കുടി മാള കാരൂരിൽ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു. കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്.
കാരൂർ സ്വദേശി 52 വയസ്സുള്ള സുനിൽകുമാർ, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ് മരണപ്പെട്ടത്.ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സുനിൽകുമാർ ആണ് ഡ്രൈനേജിൽ ഇറങ്ങിയത്. സുനിൽകുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാൻ ഇറങ്ങിയതോടെയാണ് ജിതേഷും അപകടത്തിൽപ്പെട്ടത്.

































