റിയാദ്: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് മദീനക്കു സമീപം ഖൈബർ മരുപ്പച്ചയിൽ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് വെളിച്ചംവീശി വെങ്കലയുഗത്തിൽ നിന്നുള്ള പുരാവസ്തു ഗ്രാമത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. ഈ പുരാവസ്തു കണ്ടെത്തലിന്റെ പ്രാധാന്യത്തിലേക്കും രാജ്യാന്തര തലത്തിൽ പുരാവസ്തു ഗവേഷണ മേഖലയിൽ ഇതിനുള്ള സ്വാധീനത്തിലേക്കും സൗദിയുടെ സാംസ്കാരിക ആഴത്തിലേക്കും വെളിച്ചംവീശി അൽഉല റോയൽ കമ്മീഷൻ റിയാദിൽ സൗദി പ്രസ് ഏജൻസി ആസ്ഥാനത്തെ കോൺഫറൻസ് സെന്ററിൽ പത്രസമ്മേളനം നടത്തി.
ഇതിനിടെയാണ് ഖൈബർ മരുപ്പച്ചയിൽ നാലായിരത്തിലേറെ വർഷം പഴക്കമുള്ള പുരാവസ്തു ഗ്രാമത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ കാര്യം അൽഉല റോയൽ കമ്മീഷൻ അധികൃതർ അറിയിച്ചത്. സാംസ്ക്‌കാരികവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളും, പൊതുമനുഷ്യ പൈതൃകത്തെ കുറിച്ച അവബോധം വർധിപ്പിക്കാൻ ലോകവുമായി അറിവും അനുഭവവും കൈമാറാനുള്ള താൽപര്യവും ഇത് വ്യക്തമാക്കുന്നു.
ഈ സമ്പന്നമായ പൈതൃകം ഭാവി തലമുറകൾക്കും ലോകത്തിനുമായി അവതരിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. വിഷൻ 2030 അനുസരിച്ച് ലോക പൈതൃകം സംരക്ഷിക്കാനും സാംസ്‌കാരിക പൈതൃകം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ കണ്ടെത്തൽ സ്ഥിരീകരിക്കുന്നു.
ഷാർലറ്റിന്റെയും ഉൽഉല റോയൽ കമ്മീഷനിലെ ആർക്കിയോളജിക്കൽ സർവേ ഡയറക്ടർ (D) ഡോ. മുനീറ അൽമശൂഹിന്റെയും നേതൃത്വത്തിൽ ഖൈബർ കാലഘട്ടങ്ങളിലൂടെ എന്ന ശീർഷകത്തിലുള്ള പദ്ധതിയുടെ ഭാഗമായ ഈ കണ്ടെത്തൽ ബി.സി മൂന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇടയ ജീവിതത്തിൽ നിന്ന് സ്ഥിരതയുള്ള നഗര ജീവിതത്തിലേക്കുള്ള മാറ്റം കാണിക്കുന്നു. ആദ്യകാല, മധ്യകാല വെങ്കലയുഗത്തിൽ വടക്കു പടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപിലെ പ്രബലമായ സാമൂഹിക, സാമ്പത്തിക മാതൃക അജപാലകരും നാടോടികളുമായ സമൂഹമായിരുന്നു എന്ന മുൻ ധാരണകളെ ഇത് മാറ്റുന്നു.
ഖൈബർ പോലുള്ള പ്രദേശങ്ങൾ, വിശിഷ്യാ കാർഷിക മേഖലയുടെ ആവിർഭാവത്തോടെ അവയുടെ സമുഹങ്ങളുടെ സ്ഥിരതയെ ശാശ്വതമായി പിന്തുണക്കുന്ന പ്രധാന നഗര കേന്ദ്രങ്ങളായിരുന്നുവെന്നും സഞ്ചാരികളായ സമൂഹങ്ങളുമായുള്ള വ്യാപാരത്തിനും ഇടപാടുകൾക്കുമുള്ള കേന്ദ്രങ്ങളായിരുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. ഈ നഗര മാതൃകയുടെ ആവിർഭാവം മേഖലയിലെ സാമൂഹിക, സാമ്പത്തിക മാതൃകയിൽ കാര്യമായ സ്വാധീനം ചെലുത്തി. വെങ്കലയുഗത്തിൽ വടക്കു പടിഞ്ഞാറൻ അറേബ്യയിൽ ധാരാളം സഞ്ചാരികളായ ഇടയ സമൂഹങ്ങളുണ്ടായിരുന്നുവെങ്കിലും തൈമാ പോലുള്ള സുരക്ഷിത നഗരങ്ങൾക്കു ചുറ്റും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള, മതിലുകളുള്ള നിരവധി മരുപ്പച്ചകൾ ഉണ്ടായിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു.
അൽനതാ എന്ന് പേരുള്ള ഗ്രാമം കോട്ടകൾക്കും നഗരങ്ങൾക്കുമകത്ത് താമസത്തിനും ശവസംസ്കാരത്തിനും പ്രത്യേക സ്ഥലങ്ങൾ വേർതിരിച്ചതിന് തെളിവ് നൽകുന്നു. ബി.സി 2000-2400 മുതൽ 1300-1500 വരെ ഈ ഗ്രാമത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. 2.6 ഹെക്ടർ വിസ്മൃതിയുള്ള ഗ്രാമത്തിലെ ജനസംഖ്യ 500 ഓളം ആയിരുന്നു. ഖൈബർ മരുപ്പച്ച സംരക്ഷിക്കാൻ 15 കിലോമീറ്റർ നീളമുള്ള കൽമതിലുമുണ്ടായിരുന്നു. അൽഉല വികസനത്തിനുള്ള ഫ്രഞ്ച് ഏജൻസിയുടെയും ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസേർച്ചിന്റെയും സഹകരണത്തോടെ അൽഉല റോയൽ കമ്മീഷൻ ആണ് പുരാവസ്തു ഗ്രാമത്തെ കുറിച്ച് പഠനം നടത്തിയത്. ഹറത് ഖൈബർ അഗ്നിപർവത മേഖലയുടെ പ്രാന്തപ്രദേശത്താണ് ഖൈബർ മരുപ്പച്ച സ്ഥിതി ചെയ്യുന്നത്. വരണ്ട പ്രദേശത്തെ മൂന്നു താഴ്വരകളുടെ സംഗമ സ്ഥലത്താണ് ഇത് രൂപപ്പെട്ടത്.
മരുപ്പച്ചയുടെ വടക്കൻ പ്രാന്തപ്രദേശത്ത് ബസാൾട്ട് പാറകളുടെ കൂമ്പാരങ്ങൾക്കിടയിൽ അൽനതാ ഗ്രാമം കണ്ടെത്തി. ആയിരക്കണക്കിന് വർഷമായി ഈ ഗ്രാമം മൂടപ്പെട്ടുകിടക്കുകയായിരുന്നു. 2020 ഒക്ടോബറിൽ ഗവേഷണ സംഘത്തിന് പുരാവസ്തു സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ ഗ്രാമത്തിന്റെ ഘടനയും രൂപരേഖയും വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു. 2024 ഫെബ്രുവരിയിൽ ഉപരിതലത്തിനടിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ഫീൽഡ് സർവേകൾ, പ്രത്യേക ഗവേഷണം, ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫി എന്നിവ ഉപയോഗിച്ചു. ഭാവിയിൽ കൂടുതൽ സമഗ്രമായ ഉത്ഖനനങ്ങൾ പ്രദേശത്തിന്റെ

































