സലാല നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പാത്തിൽ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസസ്ഥലത്താണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചത്
നാട്ടിൽനിന്ന് ശനിയാഴ്‌ചയാണ് ഇയാൾ തിരികെ സലാലയിലെത്തിയത്. കഴി ഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് അശോക്
മൃതദേഹം സുൽത്താൻ ഖാബൂസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാ ണ്. നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും

































