മസ്കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് പ്രവാസി തൊഴിലാളി മരിച്ചു. മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
ബൗഷർ വിലായത്തിൽ വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. തു ടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി ആളെ പുറത്തടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏത് രാജ്യക്കാരനാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

































