തെക്കൻ കേരളം കേന്ദ്രീകരിച്ച് വൃദ്ദസദനങ്ങൾ ദിനം പ്രതി വർദ്ദിച്ചു വരുകയാണ് ചില സ്വകാര്യ വ്യക്തികൾ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൃദ്ദസദനങ്ങൾ ആരംഭിക്കുകയും ഇതിന്റെ മറവിൽ ഏജന്റുമാരെ ഉപയോഗപ്പെടുത്തി വൻപണ പിരുവുകളും മറ്റും നടത്തുന്നു. മത സ്ഥാപനങ്ങളുടെയും ,ചില ട്രസ്റ്റുകളുടെയും വൃദ്ദസദനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.മക്കൾ ഉപേക്ഷിക്കപ്പെട്ടവരും എന്നാൽ സംരക്ഷിക്കപ്പെടാൻ തയ്യാറാകാതെ ഉപേക്ഷിക്കപ്പെടുന്ന വൃദ്ദജനങ്ങളെ കൂട്ടി കൊണ്ടു പോയി പാർപ്പിക്കുകയും ഇവരുടെ പേര് പറഞ്ഞ് വീടുകൾ തോറും കയറിയിറങ്ങി വൻ പണ പിരുവുകൾ ആണ് ചിലർ നടത്തുന്നത്. തട്ടിപ് വൃദ്ദസദനങ്ങളുടെ നടത്തിപ്പുക്കാർ യുവതി യുവാക്കളെ ഉപയോഗപ്പെടുത്തി പിരിക്കപ്പെടുന്ന തുകയുടെ നേർ പകുതി കമ്മീഷനായി മറ്റും നൽകിയുമാണ് ഇത്തരം പിരുവുകൾ നടത്തുന്നത്.
വീടുകളിലെത്തുന്ന ഏജന്റുമാർ അന്തേവാസികൾക്ക് ദരിക്കുവാൻ വസ്ത്രങ്ങളും മറ്റും വേണമെന്ന് വീട്ടുകാരോട് ആവിശ്യപ്പെടുകയും അങ്ങനെ ലഭിക്കപ്പെടുന്ന വസ്ത്രങ്ങൾ നല്ലത് തിരിഞ്ഞ് ചില വിൽപ്പന ലോബികൾക്ക് കയ്യ് മാറുന്നതായി ആക്ഷേപമുണ്ട്. ഒരു സ്ഥാപനത്തിന് പിരിവും മറ്റും നടത്തുന്നതിനു വേണ്ടി അമ്പതോളം ആൾക്കാർ വരെ ഉള്ളതായി പറയപ്പെടുന്നു. ഇവർ കേരളം ഒട്ടാകെ നടന്ന് ഇത്തരം വൃദ്ദസദനങ്ങളുടെ പേരിൽ പിരുവ് നടത്തുന്നു. മിക്ക സ്ഥാപനങ്ങൾക്കും സാമൂഹ്യക്ഷേമ വകുപ്പിന്റെയോ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന അധികാര പരിതിയിൽ ഉള്ള പഞ്ചായത്തുകളുടെയോ അനുമതിയോ അംഗീകാരമോ ഒന്നും തന്നെ കാണില്ല. ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം റെജിസ്സ്ട്രേഷൻ ചെയ്യ്ത് ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെയാണ് ഇത്തരം മിക്ക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

അധികാര പരിതിയിൽ ഉള്ള പഞ്ചായത്തുകളുടെയോ അനുമതിയോ അംഗീകാരമോ ഒന്നും തന്നെ കാണില്ല. ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം റെജിസ്സ്ട്രേഷൻ ചെയ്യ്ത് ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെയാണ് ഇത്തരം മിക്ക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിദേശത്തു നിന്നുംഅവധിക്കും മറ്റുമായി നാട്ടിലെത്തുന്ന ആൾക്കാർ ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാതെ വൻ തുകകൾ സംഭാവനയായി ചെയ്യുന്നുണ്ട്. കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വൃദ്ദസദനങ്ങക്ക് ഇത്തരം കേന്ദ്രങ്ങൾ പലരീതിയിലുള്ള ഭീഷണികൾ ഉയർത്തുന്നു ഈ സ്ഥാപനങ്ങൾ ഒന്നും തന്നെ ഈ രീതിയിലുള്ള പണ പിരുവുകൾ നടത്തുന്നുമില്ല. സ്വകാര്യ വ്യക്തികൾ നടത്തുന്ന വൃദ്ദസദനങ്ങളെ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ വേണ്ടത്ര അന്വേക്ഷണങ്ങൾ നടത്തുന്നില്ല എന്ന ആക്ഷേപവും ഉണ്ട് .

































