പുനെ: അമിത ജോലിഭാരത്തെത്തുടർന്ന് മകൾ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ്റ് അന്ന സെബാസ്റ്റ്യൻ പേരയിൽ ജോലിചെയ്തിരുന്ന പുനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് (ഇ.വൈ) ഓഫീസിന് മഹാ രാഷ്ട്ര ഷോപ്സ‌് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് റിപ്പോർട്ട്
ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമ നിർമാണമാണിത്, മഹാരാഷ്ട്ര അഡീഷണൽ ലേബർ കമ്മിഷണറെ ഉദ്ധരിച്ച് ഒരു വാർത്ത ഏജൻസ് റിപ്പോർട്ട് ചെയ്യുന്നു.
അഡീഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുനെയിലെ ഇ വൈ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയത്
നിയമപ്രകാരം രജിസ്റ്റർചെയ്യുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് പരമാവധി ഒമ്പ തുമണിക്കൂറാണ് ദിവസം ജോലിസമയം. ആഴ്‌ചയിൽ ഇത് 48 മണിക്കൂറാണ്.































